കൊച്ചി: വൈസ്‌മെൻ ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഒന്നിന്റെ വൈസ് സലൂട്ട് പദ്ധതിയുടെ ഭാഗമായി കൊവിഡ് സേഫ്റ്റി മെറ്റീരിയൽസ് ഡിസ്ട്രിക്ട് ഗവർണർ ജോസഫ് വർഗീസ് അസിസ്റ്റന്റ് കമ്മീഷണർ ലാൽജിക്ക് നൽകി ഉദ്ഘാടനം ചെയ്തു. വൈസ്‌മെൻ ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഒന്ന് കാവലാവുന്നവർക്ക് കരുതൽ എന്ന ആശയം ഉൾക്കൊണ്ടുകൊണ്ട് 'വൈസ് സല്യൂട്ട് ' എന്ന പ്രൊജക്ട് ആരംഭിച്ചു. ഡിസ്ട്രിക്ട് ഒന്നിലെ എല്ലാ ക്ലബ്ബുകളും സംയുക്തമായി ഡിസ്ട്രിക്ട് ഗവർണർ ജോസഫ് വർഗീസിന്റെ നേതൃത്വത്തിലാണ് ഈ പ്രൊജക്ട് നടപ്പിൽ വരുത്തുന്നത്. ഡിസ്ട്രിക്ട് സെക്രട്ടറി നിജുമോഹൻദാസ്, വൈസ്‌മെൻ നേതാക്കളായ രജനീഷ് രാജേഷ് അറക്കൽ, ജോജി.കെ.തോമസ്, കയസ്, രമേഷ് കുമാർ,​ ഉമേഷ്,​ ഷീബ ഉമേഷ് എന്നിവർ പങ്കെടുത്തു.