ആലുവ: ലോക്ക് ഡൗൺ ലംഘിച്ചതുമായി ബന്ധപ്പെട്ട് എറണാകുളം റൂറൽ ജില്ലയിൽ ഇന്നലെ 43 കേസുകൾ രജിസ്റ്റർ ചെയ്തു. 35 പേരെ അറസ്റ്റ്‌ചെയ്തു. അഞ്ച് വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 45 പേർക്കെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു.