swaraj

തൃപ്പൂണിത്തുറ: കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ലഫ് .കേണൽ വിശ്വനാഥനെ അനുസ്മരിച്ചു.നാഷണൽ എക്സ് സർവീസ് മെൻ കോർഡിനേഷൻ കമ്മറ്റി, തൃപ്പൂണിത്തുറ നഗരസഭ എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ ലായം ഗ്രൗണ്ടിലെ കേണൽ വിശ്വനാഥന്റെ സ്മൃതി മണ്ഡപത്തിൽ എം.സ്വരാജ് എം.എൽ.എ ഹാരാർപ്പണം നടത്തി.നഗരസഭ ചെയർപേഴ്സൺ ചന്ദ്രികാദവി, എക്‌സ് സർവീസ്മെൻ കോർഡിനേഷൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എം.കെ ദിവാകരൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.വിവിധ സംഘടനകൾ പുഷ്പചക്രം അർപ്പിച്ചു .