ആലുവ: വെളിയത്തുനാട്ടിൽ വൃദ്ധൻ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. കരുമാല്ലൂർ പഞ്ചായത്ത് 11 -ാം വാർഡ് കിഴക്കെവെളിയത്തുനാട് മില്ലുപടി കാരായികുടത്ത് വീട്ടിൽ സി.എം. ഹംസയാണ് (70) മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. ഉടനെ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്രവപരിശോധനയിൽ നെഗറ്റീവാണെന്ന് കണ്ടെത്തി. കളരി ഗുരുക്കളായ ഹംസയെ ഉസ്താദ് എന്ന പേരിലാണ് അറിയപ്പെടുന്നത്. നിരവധി ശിഷ്യന്മാരുണ്ട്. പാലക്കാട് പള്ളികുളം സ്വദേശിയായ ഹംസ വിവാഹംശേഷം 45 വർഷത്തോളമായി ഇവിടെയാണ് താമസം. കിഴക്കേ വെളിയത്തുനാട് പ്രദേശത്ത് സാമൂഹിക മേഖലയിലെ നിറസാന്നിദ്ധ്യമായിരുന്നു. കോൺഗ്രസ് മുൻ ബൂത്ത് പ്രസിഡന്റാണ്. ഭാര്യ: ഫാത്തിമാബീവി. മക്കൾ : റഹീം (ഷാർജ), കെ.എച്ച്. ഉബൈദുള്ള (ബിസിനസ്), നസീമ, സീനത്ത്. മരുമക്കൾ: റഫീക്ക്, അബ്ദുൽ സലാം, താഹിറ, ലൈല.