കൊച്ചി : കൊച്ചി മെട്രോക്കുകീഴിൽ കരാർ കമ്പനികളിൽ ആവർത്തന സ്വഭാവത്തോടെ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തണമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് കൊച്ചി മെട്രോ സ്റ്റാഫ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
എണ്ണൂറോളം പേർ വിവിധ തസ്തികകളിൽ സ്ഥിരസ്വഭാവത്തോടെ ജോലി ചെയ്യുന്നുണ്ട്. മെട്രോയുടെ ആരംഭകാലത്ത് ജോലിയിൽ പ്രവേശിച്ചവരാണിവർ. നിയമപരമായി അവകാശപ്പെട്ട ആനുകൂല്യങ്ങളോ ന്യായമായ ശമ്പളമോ തൊഴിൽ സംരക്ഷണമോ സുരക്ഷിതത്വമോ ലഭിക്കുന്നില്ല. ഇതിനെരെ നിയമനടപടികളും പ്രക്ഷോഭങ്ങളും ആരംഭിക്കാൻ യോഗം തീരുമാനിച്ചു.
ഭാരവാഹികളായി വി.പി ജോർജ് (പ്രസിഡന്റ് ), ആനന്ദ് ജോർജ്, ഷിജോ തച്ചപ്പിള്ളി, മഞ്ജുഷ സന്തോഷ്, കെ. നിഷ, എബി കോഴിക്കാടൻ, എം.ഐ. ജോൺസൺ, ജി. രഞ്ജിത്കുമാർ (വൈസ് പ്രസിഡന്റുമാർ), സിനിമോൾ പി.ഡി (ജനറൽ സെക്രട്ടറി), വിജു ചൂളക്കൻ, ബിന്ദു വിജയൻ, അജ്മൽ സക്കിർ, കെ.എസ് പ്രീത, പി.കെ. പ്രസന്ന, ആശ പ്രസാദ്, രഞ്ജിനി ശ്രീകുമാർ (സെക്രട്ടറിമാർ), രാജി ജോനാസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു