കൊച്ചി: കാർഗിൽ യുദ്ധദിനത്തിന്റെ അനുസ്മരണയിൽ എറണാകുളത്ത് പൂർവ സൈനിക് സേവാ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ വിജയ് ദിവസ് ആഘോഷിച്ചു. എറണാകുളത്ത് ബി.ടി.എച്ച് ഗാന്ധി സ്‌ക്വയറിൽ പുഷ്പാർച്ചനയോടെ നടന്ന ചടങ്ങ് സംസ്ഥാനകമ്മിറ്റി അംഗം റിട്ട.ക്യാപ്ടൻ കെ.പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ജില്ലാ അദ്ധ്യക്ഷൻ റിട്ട.കമാൻഡർ കെ.ജെ.ശ്രീകുമാർ, റിട്ട. ക്യാപ്ടൻ സുന്ദരം, റിട്ട. ഓഫീസർമാരായ കെ.സി. മനോജ്, ഡി. രഘുനാഥ്, ബി.ജെ.പി മധ്യമേഖല സെക്രട്ടറി സി.ജി.രാജഗോപാൽ, എ.ബി.അനിൽകുമാർ എന്നിവർ സംസാരിച്ചു.