അങ്കമാലി : എം.എൽ.എയുടെ ആസ്തിവികസനഫണ്ടിൽ നിന്ന് മൂക്കന്നൂർ പഞ്ചായത്തിലെ എടലക്കാട് അനുവദിച്ച കുടിവെള്ള പൈപ്പ്‌ലൈൻ എക്സ്റ്റെൻഷൻ പദ്ധതിയുടെ ഉദ്ഘാടനം റോജി.എം.ജോൺ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഡെയ്‌സി ഉറുമിസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം. വർഗീസ്, വാർഡ് വികസന സമിതി കൺവീനർ സി.എം. ജോൺസൺ, ഗുണഭോക്തൃ കമ്മിറ്റി കൺവീനർ ഇ.എം. ജെയിംസ് എന്നിവർ പ്രസംഗിച്ചു.