അങ്കമാലി: അങ്കമാലി മർച്ചൻ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മൂഴിക്കുളം ആര്യോഗ്യാലയ ഹോളിസ്റ്റിക്ക് റിസർച്ച് കേന്ദ്രത്തിന്റെ സഹകരണത്തോടെ വ്യാപാരികൾക്കും , ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും സൗജന്യ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. കേന്ദ്ര ആയുഷ് മന്ത്രാലയം കൊവിഡ് 19 ന്
പ്രതിരോധ മരുന്നായി അംഗീകരിച്ച ആഴ്‌സനിക്കം ആൽബം 30 എന്ന ഹോമിയോ മരുന്നാണ് വിതരണം ചെയ്തത്. അസോസിയേഷൻ പ്രസിഡന്റ് എൻ.വി. പോളച്ചന്റെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വച്ച് റോജി എം. ജോൺ എം എൽ എ വിതരണോദ്ഘാടനം നിർവഹിച്ചു. ഡോ. മേഴ്‌സി സ്റ്റീഫൻ, ഡോ. സ്റ്റീഫൻ പാനികുളങ്ങര, ഡാന്റി ജോസ് , തോമാസ് കുര്യാക്കോസ്, സനൂജ് സ്റ്റീഫൻ പി.ഒ. ആന്റോ , ഡെന്നി പോൾ, എം. ഒ. മാർട്ടിൻ എന്നിവർ സംസാരിച്ചു.