മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിലെ വാഴപ്പിള്ളി ഗവ.ജെ.ബി സ്‌കൂളിൽ പുതുതായി നിർമ്മിച്ച പാചകപ്പുരയുടെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. വാർഡ് കൗൺസിലർ മേരി ജോർജ് തോട്ടം അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾക്കുളള ക്വിറ്റുകളുടെ വിതരണം നഗരസഭ വൈസ്‌ചെയർമാൻ പി.കെ.ബാബുരാജ് നിർവഹിച്ചു. മുൻനഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജി.അനിൽകുമാർ, വി.ആർ.എ ലൈബ്രറി സെക്രട്ടറി രാജപ്പൻപിളള, പി.ടി.എ പ്രസിഡന്റ് ഷൈയ്ക്ക് മുഹിയദ്ദീൻ എന്നിവർ സംസാരിച്ചു. എം.എൽ.എയുടെ ആസ്ഥിവികസന ഫണ്ടിൽ നിന്നും അനുവദിച്ച അഞ്ച് ലക്ഷം രൂപ മുതൽ മുടക്കിയാണ് പാചകപ്പുര നിർമ്മിച്ചത്.