കോതമംഗലം: ഒറ്റനോട്ടത്തിൽ നിറങ്ങളിൽ ചാലിച്ച പൃഥ്വിരാജ്. എന്നാൽ ചിത്രത്തിലേക്ക് കണ്ണുനട്ടാൽ മനസിലാകും നിറങ്ങളല്ല, വിറകുകൊള്ളികളാണ് പൃഥ്വിരാജിന്റെ ജീവനുറ്റ ചിത്രത്തിന് പിന്നിൽ. കലാ രചനയിൽ പലവിധ റക്കാർഡുകൾ സൃഷ്ടിച്ച ഡാവിഞ്ചി സുരേഷിന്റെ പുതിയ പരീക്ഷണം സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ക്യൻവാസിൽ ചിത്രങ്ങൾ വരയ്ക്കുന്നതിനേക്കാൾ ഏറെ ദുഷ്കരമാണ് വിറകിൽ ചിത്രം മെനഞ്ഞെടുക്കുമ്പോഴെന്ന് സുരേഷ് പറയുന്നു.ഇനിയും ഇതുപോലെ വ്യത്യസ്തങ്ങളായ നിരവധി മീഡിയങ്ങൾ കണ്ടെത്തി ചിത്രങ്ങൾ തീർക്കാൻ ശ്രമിക്കും. ഡാവിഞ്ചി സുരേഷ് പറയുന്നു.പഴയ തുണികൾ, പുക, ഉറുമ്പുകൾ,മുള്ളാണികൾ എന്നിവയെല്ലാം ഉപയോഗിച്ച് പ്രശസ്ത വ്യക്തികളുടെ ചിത്രങ്ങൾ തീർത്തിട്ടുണ്ട് ഡാവിഞ്ചി സുരേഷ്.