കിഴക്കമ്പലം:കുന്നത്തുനാട് പഞ്ചായത്തിലെ പെരിങ്ങാല വാർഡിൽ ഒരു കുടുംബത്തിലെ 3 പേർക്കും പിണർമുണ്ടയിൽ ഒരു അന്യസംസ്ഥാന തൊഴിലാളിക്കും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം ഇതേ കുടുംബത്തിലെ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പെരിങ്ങാല വാർഡ് കണ്ടെയ്ൻമെന്റ് സോണാക്കിയിരുന്നു. പറക്കോട് വാർഡിൽ രോഗം സ്ഥിരീകരിച്ച 3 പേരിൽ 2 പേർ രോഗമുക്തി നേടി. നിലവിൽ പറക്കോട്, എരുമേലി, പെരിങ്ങാല വാർഡുകൾ കണ്ടൈൻമെന്റ് സോണാണ്.
അതേ സമയം ഞാറള്ളൂരിൽ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകയുടെ മുഴുവൻ കുടുംബാംഗങ്ങളുടെയും പരിശോധനാഫലം നെഗറ്റീവാണ്.