കിഴക്കമ്പലം: പൊന്നാനിയിൽ അപകടത്തിൽ മരിച്ച പഴങ്ങനാട് വാഴയിൽ വെമ്പിള്ളി ജോസഫിന്റെ മകൻ ജിൻസന്റെ (34) സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് പഴങ്ങനാട് സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ നടക്കും. കഴിഞ്ഞദിവസം രാത്രി 11ന് പൊന്നാനി ബൈപ്പാസ് റോഡിലായിരുന്നു അപകടം. അപകടത്തിൽപ്പെട്ട മറ്റൊരു സ്‌കൂട്ടർ പെട്ടി ഓട്ടോറിക്ഷയിലേക്ക് കയറ്റുന്നതിനിടെ അതു വഴി വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കൈനറ്റിക് ഗ്രീൻ കമ്പനിയിലെ ടെക്‌നീഷ്യനാണ്. ഭാര്യ: കുറുപ്പംപടി വെളിയത്തുകുടി കുടുംബാംഗം ജീവ. മകൻ: ഡിവോൺ.