പറവൂർ : കെടാമംഗലം ചീതൂക്കുളത്ത് വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചിരുന്ന ഇരുപതിലേറെപ്പേർ ബി.ജെ.പിയിൽ ചേർന്നു. നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് ഭദ്രൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. ഏഴിക്കര പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി എ.എം. രമേഷ് അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ടി.എ.ദിലീപ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മോഹൻ, സെക്രട്ടറി അരുൺ ശേഖർ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് രാജൻ വർക്കി, ചേന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വേണുഗോപാൽ കടവത്ത്, വാർഡ് കൺവീനർ വിനോഷ് കൃഷ്ണൻ, ഒ.ബി.സി മോർച്ച മണ്ഡലം സെക്രട്ടറി കെ.ആർ. അശോകൻ എന്നിവർ പങ്കെടുത്തു.