മൂവാറ്റുപുഴ: നെല്ലിക്കുഴി ഇന്ദിരാഗാന്ധി ആർട്സ് ആൻഡ് സയൻസ് കോളേജ് ഉൾപ്പെടുന്ന പ്രദേശം കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചതിനാൽ ഇന്ന് അവിടെ നടക്കേണ്ട നാലാം സെമസ്റ്റർ പി.ജി. പരീക്ഷകൾ കോതമംഗലം എൽദോ മാർ ബസേലിയോസ് കോളജിൽ വച്ച് നടത്തുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. നെല്ലിക്കുഴി ഇന്ദിരാഗാന്ധി ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർത്ഥികൾ കോതമംഗലം എൽദോ മാർ ബസേലിയോസ് കോളേജിൽ പരീക്ഷയെഴുതണം.