hall-vadakkekara
കുഞ്ഞിത്തൈ പട്ടികജാതി കോളനിയിൽ നിർമ്മിച്ച ഡോ. ബി.ആർ. അംബേദ്കർ ഹാൾ പി.എസ്. ഷൈല ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: വടക്കേക്കര പഞ്ചായത്ത് കുഞ്ഞിത്തൈ പട്ടികജാതി കോളനിയിൽ നിർമ്മിച്ച ഡോ. ബി.ആർ. അംബേദ്കർ ഹാൾ ജില്ലാ പഞ്ചായത്ത്‌ സ്റ്റാൻഡിംഗ്

കമ്മിറ്റി ചെയ‌‌ർപേഴ്സൺ പി.എസ്. ഷൈല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എം. ആംബ്രോസ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സി.ബി. ബിജി, എൻ.സി. ഹോച്മിൻ, മേഴ്‌സി സനൽകുമാർ, കെ.വി. പ്രകാശൻ, അനിൽ ഏലിയാസ്, കെ.കെ. ഗിരീഷ്, എ.എ. കൊച്ചമ്മു, ടി.കെ. ബാബു എന്നിവർ പങ്കെടുത്തു.