ആലങ്ങാട്: കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ടു ചെയ്യാത്തതിനാൽ ആലങ്ങാട്, കരുമാല്ലൂർ പഞ്ചായത്തുകൾക്ക് ആശ്വാസം. സമ്പർക്ക രോഗ ബാധിതരുടെ എണ്ണം ദിനം പ്രതി കൂടുന്ന പാനായിക്കുളത്ത് ശനിയാഴ്ച്ച അഞ്ച് പേർക്ക് കൊവിഡ് ബാധിച്ചിരുന്നു. ഇതിൽ ഒരു വീട്ടിലെ എഴുപതുകാരനായ കുടുംബനാഥൻ വരെ ഉൾപ്പെടുന്നു. ഈ വീട്ടിലെ മൂന്നു പേർക്കും കൊവിഡ് ബാധ സ്ഥീരീകരിച്ചിരുന്നു. അഞ്ച് പേരും പന്ത്രണ്ടാം വാർഡുകാരാണ്. ഇവർക്കെല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടിട്ടുള്ളത്. ഇന്നലെ ആർക്കും തന്നെ രോഗബാധ റിപ്പോർട്ട് ചെയ്തില്ല. തുടർച്ചയായ രണ്ട് ദിവസവും കൊവിഡ് രോഗികളുണ്ടാകാത്തത് കരുമാല്ലൂരിനും ആശ്വാസമായി. പഞ്ചായത്തിൽ ആകെ 31 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.