ആലുവ: കൊവിഡ് ചികിത്സക്കായുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെന്ററിന് സൗകര്യമൊരുക്കി അൻവർ പാലിയേറ്റീവ് കെയർ സൊസൈറ്റി. ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി ആലുവ താലൂക്ക് ബ്രാഞ്ചിന്റെയും കേരള ആക്ഷൻ ഫോഴ്‌സിന്റെയും സംയുക്ത സംരംഭമായ അൻവർ മെമ്മോറിയൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ കടുങ്ങലൂരിലുള്ള കെട്ടിടവും സൗകര്യങ്ങളുമാണ് വിട്ടുകൊടുത്തത്. മൂന്ന് വർഷം മുമ്പ് വയോജനങ്ങൾക്കായി തുടങ്ങിയ ഡേ കെയർ ഹോമാണിത്. എല്ലാ സൗകര്യങ്ങളും ഒരുക്കിയെങ്കിലും പ്രവർത്തനം ആരംഭിച്ചിരുന്നില്ല. 35 സ്ത്രീകൾക്കും പുരുഷന്മാർക്കും കിടക്കുവാനുള്ള വിശാലമായ രണ്ട് ഹാളുകളുണ്ട്.