bike
കുന്നത്തേരിയിൽ സാമൂഹ്യ വിരുദ്ധർ കത്തിച്ച ഇരുചക്രവാഹനം

ആലുവ: കുന്നത്തേരിയിൽ സാമൂഹ്യ വിരുദ്ധർ കരിപ്പായി വീട്ടിൽ സലീമിന്റെ ഇരുചക്ര വാഹനം കത്തിക്കാൻ ശ്രമം നടത്തി. രാത്രിയുടെ മറവിലാണ് സംഭവം. ശബ്ദം കേട്ട് വീട്ടുകാർ ഉറക്കമുണർന്നപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടു. ബൈക്കിന്റെ സീറ്റ് കത്തിയ അവസ്ഥയിലാണ്.

ആറ് വർഷം മുമ്പ് ഇതുപോലെ മാഞ്ഞാലി വീട്ടിൽ കാദറിൻ്റെ ഇരുചക്രവാഹനം കത്തിച്ചിരുന്നു. അതിലെ പ്രതികളെ ഇതുവരെ പിടിക്കാൻ പൊലീസിന് സാധിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്. നാട്ടിലെ ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നതിൻ്റെ ഭാഗമായാണ് ഇത്തരം അതിക്രമങ്ങൾ ചെയ്യുന്നതെന്നും ആരോപിക്കപ്പെടുന്നു. ആലുവ പൊലീസിൽ പരാതി നൽകി.