പറവൂർ: ഹെഡ് നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നു താലൂക്ക് ആശുപത്രിയിലെ നാല് ജീവനക്കാരെ ക്വാറൻ്റൈനിലാക്കി. പൊയ്യ സ്വദേശിനിയാണ് നഴ്സ്. കുറച്ചു ദിവസങ്ങളായി ഇവർ അവധിയിൽ ആയിരുന്നു. 20ന് മാത്രമാണ് ആശുപത്രിയിൽ വന്നത്. തുടർന്ന് വീണ്ടും അവധിയെടുത്തു. ഭർത്താവിന്റെ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പോയി. അവിടെവച്ചു സ്രവപരിശോധന നടത്തിയപ്പോഴാണ് പോസിറ്റീവ് ആയത്.