കോലഞ്ചേരി: വൈസ് മെൻസ് ക്ലബ്ബ് കാർഗിൽ വിജയ് ദിവസ് ആചരിച്ചു. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത് പരിക്കേറ്റ കേണൽ എച്ച്. പത്മനാഭൻ മുഖ്യാതിഥിയായി. വൈസ് മെൻസ് ക്ലബ്ബിൽ തയ്യാറാക്കിയ അമർജ്യോതിയിലും യുദ്ധസ്മാരകത്തിലും പുഷ്പചക്രം അർപ്പിച്ചു.കോലഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച എൻ.സി.സി, എസ്.പി.സി കേഡറ്റുകൾക്ക് അവാർഡുകൾ വിതരണം ചെയ്തു. വെബിനാറിൽ സംസ്ഥാനത്തെ 500 എൻ.സി.സി കേഡറ്റുകളുമായി കേണൽ പത്മനാഭൻ അനുഭവങ്ങൾ പങ്കുവെച്ചു. വൈസ് മെൻസ് ക്ലബ് പ്രസിഡന്റ് സുജിത്ത് പോൾ, റീജിയണൽ ഡയറക്ടർ മാത്യുസ് എബ്രാഹാം, ഡിസ്ട്രിക്ട് ഗവർണർ കെ.എസ് മാത്യു, എൻ.സി.സി ഓഫീസർമാരായ ലഫ്റ്റനന്റ് ജിൻ അലക്‌സാണ്ടർ, ട്രൂപ്പ് കമാൻഡർ രഞ്ജിത്ത് പോൾ ക്ലബ്ബ് ഭാരവാഹികളായ ലിജോ ജോർജ്, ജിബി പോൾ, ബിനോയ് ടി.ബേബി, ഡോ.ജിൽസ് എം.ജോർജ്, ജെയിംസ് പാറേക്കാട്ടിൽ, പോൾസൺ പോൾ പാലക്കാട്ട്, രാജേഷ് കല്ലിങ്കൽ, കെന്നഡി എബ്രഹാം, ഭാഗ്യനാഥ് എസ്. നായർ, ഫൈൻസൺ,ഏലിയാസ് എന്നിവർ നേതൃത്വം നൽകി. എൻ.സി.സി കേഡറ്റുകൾ ശേഖരിച്ച അരിയും പച്ചക്കറിയും വിവിധ അനാഥാലയങ്ങൾക്ക് നൽകി.