kandal
പള്ളിക്കലാറിന്റെ തീരത്ത് കണ്ടൽച്ചെടികൾ നടുന്നു

കൊച്ചി: അന്താരാഷ്ട്ര കണ്ടൽദിനാചരണത്തോടനുബന്ധിച്ച് കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നമുക്കുവേണ്ടി മണ്ണിനുവേണ്ടി കാമ്പയിന്റെ ഭാഗമായി കണ്ടൽ തൈകൾ നട്ടു. പള്ളിക്കലാറിന്റെ തീരത്താണ് കണ്ടൽ നട്ടത്. കഴിഞ്ഞ ആറ് വർഷമായി കൗൺസിൽ പ്രവർത്തകർ കണ്ടൽ വനവത്കരണം നടത്തിവരികയാണ്. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ കണ്ടൽനട്ടു ദിനാചരണം ഉദ്‌ഘാടനം ചെയ്‌തു.പള്ളിക്കലാർ സംരക്ഷണ സമിതി സെക്രട്ടറി ജി. മഞ്ജുക്കുട്ടൻ അദ്ധ്യക്ഷതവഹിച്ചു. പരിസ്ഥിതി ക്ലബ് കോ-ഓർഡിനേറ്റർ സുധീർ ജെ. ഗുരുകുലം, ഡോ. ബിലാൽ, ആദിത്യൻ സുരേഷ് ബാബു, ആദിൽ അജ്മൽ എന്നിവർ നേതൃത്വം നൽകി.