sslc
സബർമതി സാംസ്‌കാരിക സമിതി ഐക്കരനാട് മേഖലാകമ്മിറ്റിയുടെ നേതൃത്ത്വത്തിൽ ,കഴിഞ്ഞ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ചെയർമാൻ സി.പി. ജോയി ആദരിക്കുന്നു

കോലഞ്ചേരി: കഴിഞ്ഞ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ സബർമതി സാംസ്‌കാരിക സമിതി ഐക്കരനാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ചെയർമാൻ സി.പി. ജോയി ഉദ്ഘാടനം ചെയ്തു. വി.എം. ജോർജ് അദ്ധ്യക്ഷനായി. സി.ജെ ജേക്കബ്, പഞ്ചായത്തംഗം ഷൈനി ബിജു, സി.കെ. ജോർജ്, അനിൽകുമാർ എം.കെ, സി.വി. വിജയൻ, കുര്യാക്കോസ് പി.കെ., ആവണി സോമൻ, ഐ.വി. വിജയൻ എന്നിവർ പ്രസംഗിച്ചു.