പെരുമ്പാവൂർ: മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റെ സ്‌മൃതിദിനം വിക്രം സാരാഭായ് സയൻസ് ഫൗണ്ടേഷന്റെയും പ്രഗതി അക്കാഡമിയുടെയും ആഭിമുഖ്യത്തിൽ ഇന്ന് ആചരിക്കും.
പ്രഗതി അക്കാഡമി വളപ്പിലെ കലാംസ്‌മൃതിയിൽ വൈകിട്ട് മൂന്നിന് പുഷ്പാർച്ചന നടത്തും. വീഡിയോ കോൺഫറൻസിലൂടെ നടക്കുന്ന അനുസ്‌മരണം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ.ജി. മാധവൻനായർ അനുസ്‌മരണപ്രഭാഷണം നടത്തും. അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ഭായ്, വിക്രം സാരാഭായ് സയൻസ് ഫൗണ്ടേഷൻ സി.ഇ.ഒ ഡോ. ഇന്ദിരാ രാജൻ, ഡോ. കലാമിന്റെ മുൻ ഉപദേശകനും ശാസ്ത്രജ്ഞനുമായ ഡോ.വി. പൊൻരാജ് എന്നിവർ സംസാരിക്കും. പ്രഗതി അക്കാഡമി പ്രിൻസിപ്പൽ സുചിത്ര ഷിജിന്ത് മോഡറേറ്ററാകും. തുടർന്ന് ഡോ. കലാമിന്റെ ജീവിതം ആസ്പദമാക്കി തയ്യാറാക്കിയ നൃത്തനാടക ആവിഷ്കാരമായ അഗ്നിച്ചിറകുകൾ അവതരിപ്പിക്കും.