പള്ളുരുത്തി: മട്ടാഞ്ചേരി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐക്ക് കൊവിഡ് സ്ഥിരീകരിച്ചതിനിടെ തുടർന്ന് സ്റ്റേഷൻ അടച്ചുപൂട്ടി. ഇതേതുടർന്ന് സ്റ്റേഷനിലെ വനിതാ പൊലീസ് ഉൾപ്പടെ 10 പേർ നിരീക്ഷണത്തിൽ പോയി. ആലപ്പുഴ ഭാഗത്തുനിന്നാണ് എ.എസ്.ഐ ചെല്ലാനം വഴി പള്ളുരുത്തിയിലെ ട്രാഫിക് സ്റ്റേഷനിൽ എത്തിയിരുന്നത്.ഇന്നലെയാണ് പരിശോധന ഫലം പോസിറ്റീവായത്. ആറ് പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേഷനകത്ത് തന്നെ നിരീക്ഷണത്തിലാണ്. പള്ളുരുത്തി പൊലീസ് സ്റ്റേഷനു സമീപമാണ് മട്ടാഞ്ചേരി ട്രാഫിക് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ട്രാഫിക് അസി.കമ്മീഷ്ണറാണ് സ്റ്റേഷൻ അടച്ചു പൂട്ടാൻ ഉത്തരവിട്ടത്.