കൊച്ചി: കാൻസർ ചികിത്സയ്ക്കിടെ കൊവിഡ് ബാധിച്ച് എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇടുക്കി രാജാക്കാട് മാമട്ടിക്കാനം ചന്ദനപുരയിടത്തിൽവീട്ടിൽ സി.വി. വിജയൻ (61) മരിച്ചു.

ഞായറാഴ്ച അർദ്ധരാത്രിയായിരുന്നു മരണം. കാൻസർ ബാധിച്ച് ലേക്ക് ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി.