ca
വഴി തടസമായി കേബിൾ കൂമ്പാരം

കൊച്ചി : വഴിയാത്രക്കാർക്ക് തലവേദനയായി കേബിൾ കൂമ്പാരം. ഡർബാർ ഹാൾ റോഡിൽ നിന്നും ഇടറോഡിലേക്ക് കടക്കാനുള്ള വഴി കേബിൾ കൊണ്ട് നിറഞ്ഞതോടെ താമസക്കാർ ബുദ്ധിമുട്ടിലായി. ഇരുമ്പു വളയങ്ങൾ സ്ലാബിനുമുകളിൽ ഉറപ്പിച്ചിരിക്കുന്നത് കാൽനട യാത്രക്കാരും ഭീതിയോടെയാണ് ഇതുവഴി കടന്നുപോകുന്നത്.ജില്ല കളക്‌ടർ, കൊച്ചി സ്മാർട്ട് സിറ്റി മിഷൻ അധികൃതർ,കോർപ്പറേഷൻ സെക്രട്ടറി എന്നിവർക്ക് പരാതി നൽകിയിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് പ്രദേശവാസികൾ പറയുന്നു.