കൊച്ചി : നയതന്ത്രചാനൽ വഴി സ്വർണക്കടത്തു നടത്തിയ കേസിൽ കസ്റ്റംസ് ചോദ്യം ചെയ്യലിനുശേഷം ഇന്നലെ കോടതിയിൽ ഹാജരാക്കിയ കെ.ടി. റമീസിനെ ആഗസ്റ്റ് പത്തുവരെ കോടതി റിമാൻഡ് ചെയ്‌തു. എന്നാൽ റമീസിനെ മൂന്നുദിവസം കൂടി കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് സൂപ്രണ്ട് വി. വിവേക് സാമ്പത്തിക കേസുകളുടെ കുറ്റവിചാരണച്ചുമതലയുള്ള അഡി. സി.ജെ.എം കോടതിൽ അപേക്ഷ നൽകിയിട്ടുണ്ട്. സ്വപ്നയെയു സുരേഷിനെയും സന്ദീപിനെയും കസ്റ്റഡിയിൽ വാങ്ങാനായി കസ്റ്റംസ് നൽകിയ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും.