കോലഞ്ചേരി: തരിശുഭൂമിയിൽ കൃഷിയിറക്കി കുറ്റ സെന്റ് ജോർജ് യാക്കോബായ പള്ളിയിലെ മാർ ഗ്രീഗോറിയോസ് യൂത്ത് അസോസിയേഷൻ. വർഷങ്ങളായി കാടുകയറിക്കിടന്നിരുന്ന ഒരേക്കർ തരിശുഭൂമിയിൽ കൃഷിയിറക്കുന്നത്. ഫാ. ജെയ്‌സൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ഡീക്കൻമാരായ ഹെനു, ഏലിയാസ്, അസോസിയേഷൻ സെക്രട്ടറി മാത്യൂസ് ഏലിയാസ്, പള്ളി ട്രസ്റ്റിമാരായ പി.കെ കുരിയാക്കോസ്, കെ.വി ബാബു എന്നിവർ പങ്കെടുത്തു.