കൊച്ചി: കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ബി.എസ്.എഫ്. ജവാൻ ഞാറയ്ക്കൽ സ്വദേശി പ്രദീപനെ വിജയ് ദിവസ് ആഘോഷ വാർഷികത്തിൽ ബി.ജെ.പി പട്ടികജാതി മോർച്ച വൈപ്പിൻ മണ്ഡലത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. ചടങ്ങ് പട്ടികജാതി മോർച്ച എറണാകുളം ജില്ലാ പ്രസിഡന്റ് എൻ.എം. രവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നന്ദനൻ മാങ്കായി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം മോർച്ച പ്രഭാരിയും ജില്ലാ കമ്മിറ്റി അംഗവുമായ സി.എൻ വിത്സൻ, മണ്ഡലം വൈസ് പ്രസിഡന്റ് സ്വാമിൻദാസ്, കമ്മിറ്റി അംഗം കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. പ്രദീപ് കാർഗിൽ യുദ്ധ സ്മരണ പങ്കുവച്ചു.