ചെല്ലാനം : കൊവിഡ് രോഗവ്യാപനവും കടൽക്ഷോഭവും മൂലം ദുരിതമനുഭവിക്കുന്ന ചെല്ലാനം നിവാസികൾക്ക് സഹായവുമായി ബി.ജെ.പി ആയിരം കിലോ അരിയും ആയിരം കിലോ പച്ചക്കറിയും നൽകി. ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണന്റെ നേതൃത്വലാണ് അവശ്യസാധങ്ങൾ ചെല്ലാനം നിവാസികൾക്ക് കൈമാറിയത്.ചെല്ലാനം കണ്ടക്കടവ് കവലയിൽ ബി.ജെ.പി ചെല്ലാനം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രവീൺ ദാമോദര പ്രഭു പലചരക്കും പച്ചക്കറികളും ഏറ്റുവാങ്ങി. കൊച്ചി മണ്ഡലം പ്രസിഡന്റ് എൻ.എസ് സുമേഷ്, പെരുമ്പാവൂർ മണ്ഡലം പ്രസിഡന്റ് അനിൽകുമാർ, യുവമോർച്ച ജില്ല പ്രസിഡന്റ് വിഷ്ണു സുരേഷ്, ന്യൂനപക്ഷ മോർച്ച ജില്ല പ്രസിഡന്റ് എൻ.എൽ ജയിംസ്, കൊച്ചി മണ്ഡലം ട്രഷറർ ശിവദത്ത് പുളിക്കൽ, ശ്രീകാന്ത് കെ. ശശി, സനിൽ കണ്ടക്കടവ്, ജെയ്‌സൻ പെരുമ്പാവൂർ തുടങ്ങിയവർ പങ്കെടുത്തു. ദുരിതമനുഭവിക്കുന്ന ചെല്ലാനത്തെ ജനങ്ങൾക്ക് സർക്കാർ കൂടുതൽ സഹായങ്ങൾ ലഭ്യമാക്കണമെന്നും വരും ദിവസങ്ങളിൽ ബി.ജെ.പി കൂടുതൽ അവശ്യവസ്തുക്കൾ നൽകുമെന്നും ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ പറഞ്ഞു.