പിറവം: ഇലഞ്ഞി മണ്ഡലം കോൺഗ്രസ് ഒന്നാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർദ്ധന 5 കുട്ടികൾക്ക് ടാബുകൾ സംഭാവന നൽകി. മൂലംന്തുരുത്തിൽ ലൂക്ക ജോയിയുടെ സ്മരണയ്ക്കായി മകൾ ലിംജി അഭിലാഷാണ് ടാബ് സ്പോൺസർ ചെയ്തത്. ഇലഞ്ഞി പെരിയപ്പുറം ചേലാമറ്റം കോളനിയിൽ നടന്ന ചടങ്ങിൽ ടാബുകളുടെ വിതരണോദ്ടനം ബ്ളോക്ക് പഞ്ചായത്ത് അംഗം കെ.ജി.ഷിബു നിർവഹിച്ചു. ബ്ളോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി മത്തായിക്കുഞ്ഞ് പാമ്പാക്കുട പഞ്ചായത്ത് അംഗം ജിജോ.കെ.മാണി, ഒന്നാം വാർഡ് പ്രസിഡൻ്റ് ബിനോജ് കുര്യാക്കോസ്, ലിംജി അഭിലാഷ് എന്നിവർ പങ്കെടുത്തു.