മൂവാറ്റുപുഴ: വൈസ് മെൻ ഇന്റർനാഷണൽ വാളകം ടൗൺ ക്ലബ്ബ് വാളകം പഞ്ചായത്തിലെ ഫസ്റ്റ് ലൈൻട്രീറ്റ്മെന്റ് സെന്ററിലേക്ക് ആവശ്യമായ സാധനങ്ങൾ നൽകി. 10 കിടക്ക, ബെഡ്ഷീറ്റ്, തലയിണ, തോർത്ത്, ബക്കറ്റ്, കപ്പ്, കസേര എന്നിവയാണ് നൽകിയത്. പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഡിസ്ട്രിക്ട് ഗവർണർ എൽദോസ് പി. പോൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീല ബാബുവിന് കെെമാറി. ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് സാബു ജോസപ്, സെക്രട്ടറി പി.ഇ. സന്തോഷ്, പഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സുബൈദ, ഹെൽത്ത് ഇൻസ്പെക്ടർ . ജിൻസി ആന്റണി, പഞ്ചായത്ത് മെമ്പർ പി.എം. മദനൻ, അജി ജേക്കബ്ബ്, ബിഗിൻ എം.ആർ., എൽദോ കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.