കൊച്ചി: ജില്ലയിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് 1000 കട്ടിലും മെത്തകളും ഹൈബി ഈഡൻ എം. പിയുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ എസ്. സുഹാസിന് കൈമാറി.
എം.പിയുടെ നിർദേശപ്രകാരം കൊച്ചി ആസ്ഥാനമായുള്ള മാട്രസ് ക്ലബാണ് കട്ടിലുകളും മെത്തകളും സമാഹരിച്ചത്. 1000 മെത്തകൾ പ്രമുഖ മെത്ത നിർമ്മാതാക്കളായ ഡ്യൂറോ ഫ്ലെക്‌സ് നൽകി. ഗ്രാൻഡ് ലോഡ്ജ്, കേരള ചാപ്റ്റർ ഒഫ് ലയോള അലൂമിനി അസോസിയേഷൻ, അൻപോട് കൊച്ചി എന്നിവരും പദ്ധതിയുമായി സഹകരിച്ചിരുന്നു.
ഡ്യൂറോ ഫ്ലെക്‌സ് ഡയറക്ടർ സ്റ്റാൻലി കുഞ്ഞിപ്പാലു, മാട്രസ് ക്ലബ് മാനേജിംഗ് ഡയറക്ടർ മാർട്ടിൻ എം. ജോസഫ്, ഗ്രാൻഡ് ലോഡ്ജ് അസിസ്റ്റന്റ് റീജണൽ ഗ്രാൻഡ് മാസ്റ്റർ സുരേഷ് ഷേണായി, ഗ്രാൻഡ് ലോഡ്ജ് എറണാകുളത്തിന്റെ പ്രതിനിധികളായ അഡ്വ. പ്രേംജിത് നാഗേന്ദ്രൻ, സനൽ പദ്മകുമാർ, ഹരിദാസ്, കേരള ചാപ്റ്റർ ഒഫ് ലയോള അലൂമിനി അസോസിയേഷൻ കോ-ഓർഡിനേറ്റർ ജോസഫ് ചാക്കോള തുടങ്ങിയവർ സന്നിഹിതരായിരുന്നു.