കൊച്ചി: ലയൺസ് ക്ലബ്ബ് കൊച്ചിൻ പ്രൈഡിന്റെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിനായി വിദ്യാർത്ഥികൾക്ക് ഏഴ് ടിവി, ടാബ്, കൂടാതെ പ്രമേഹ രോഗികളായവർക്ക്
ഗ്ലൂക്കോ മീറ്റർ എന്നിവയുടെ വിതരണം പാലാരിവട്ടത്ത് പി.ടി.തോമസ് എം.എൽ.എ നിർവഹിച്ചു. പ്രസിഡന്റ് ഷാജി തോമസ് ,ടി.എം.ബേബി, കെ.വിജയകുമാർ, എ.ആർ.പത്മാദാസ്, കുമ്പളം രവി, ദീപ്തി വിജയകുമാർ, അഡ്വ.അലക്‌സാണ്ടർ ജോർജ്, മൈക്കിൾ കടമാട്ട്, എസ്.കെ.ശിവശങ്കരൻ, യേശുദാസ് വി.പി,പി.വിനോദ്കുമാർ, റോബിൻ ക്ലമന്റ്, മാരിയറ്റ് തോമസ് എന്നിവർ പങ്കെടുത്തു.