മൂവാറ്റുപുഴ: നിർമ്മല കോളേജ് എൻ.സി.സി യൂണീറ്റിന്റെ നേതൃത്വത്തിൽ ന്യൂമാൻ കോളേജ് തൊടുപുഴ, സെന്റ് ജോസഫ് കോളേജ് മൂലമറ്റം, നിർമ്മല ഹൈസ്‌കൂൾ മുവാറ്റുപുഴ എന്നിവരുമായി സഹകരിച്ച് കാർഗിൽ വിജയദിന വെബിനാർ സംഘടിപ്പിച്ചു. എൻ.സി.സി കോട്ടയം ഗ്രൂപ്പ് കമാൻഡർ, ബ്രിഗേഡിയർ സുനിൽ കുമാർ എൻ.വി. പരിപാടി ഉദ്ഘാടനം ചെയ്തു. 18 കേരള ബറ്റാലിയൻ എൻ.സി.സി കമാൻഡിംഗ് ഓഫീസർ കിരിട്ട് കെ. നായർ മുഖ്യ പ്രഭാഷണം നടത്തി. കാർഗിൽ യുദ്ധത്തെക്കുറിച്ച് കുട്ടികളുടെ ചോദ്യങ്ങൾക്ക് ബ്രിഗേഡിയർ സുനിൽ കുമാർ മറുപടി നൽകി. പ്രിൻസിപ്പൽ ഡോ. തോമസ് കെ. വി., എൻ.സി.സി ഓഫീസർമാരായ എബിൻ വിൽസൺ, ലെഫ്. പ്രജീഷ് സി മാത്യു എന്നിവർ കാർഗിലിൽ വീരമൃത്യു വരിച്ച ജവാൻമാരെ അനുസ്മരിച്ചു. എൻ.സി.സി. കേഡറ്റുകളായ എഡ്‌വിൻ വർഗീസ്, അക്ഷയ് സഹരാജൻ, ആൻജോ പോൾ, ബോണി ജോർജ്ജ് എന്നിവർ നേതൃത്വം നൽകി.