തൃക്കാക്കാര: തൃക്കാക്കാര നഗരസഭയിലെ വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കുന്ന തൊഴിലാളികൾക്ക് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ടു കേരള സ്റ്റേറ്റ് മുൻസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ ജില്ലാ കളക്ടർക്ക് പരാതി നൽകി.കൊവിഡിന്റെ പശ്ചാത്തലത്തിൽനഗരസഭ പ്രദേശത്ത് കൊറന്റീനിൽ വീടുകളിൽ ഏതൊക്കെയാണെന്നത് നഗര സഭക്ക് പോലും അറിയുന്നില്ലെന്ന് പ്രിസിഡന്റെ കെ.ടി രാജേന്ദ്രൻ പറഞ്ഞു.മാലിന്യം ശേഖരിക്കുന്ന തൊഴിലാളികൾക്ക് സാനിറ്റൈസറും, മാസ്കും ഗ്ലൗസുമടക്കം സുരക്ഷാ കിറ്റ് വിതരണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.ക്വറൻ്റൈ്യ്നിൽ കഴിയുന്ന വീടാണെന്നറിയാതെ ഇരുപത്തി രണ്ട്,ഇരുപത്തി ഏഴ് എന്നീ വാർഡുകളിൽ മാലിന്യം ശേഖരിക്കാൻ പോകുകയും അഞ്ചുപേർ ക്വറൻ്റൈ്യ്നിൽ പോകേണ്ട അവസ്ഥയുണ്ടായതെന്നും പരാതിയിൽ പറയുന്നു. നഗരസഭ പരിധിയിൽ വിവിധ ഡിവിഷനുകളിൽ ഇത്തരത്തിൽ ആരെയും അറിയിക്കാതെ ക്വറൻ്റൈയ്നിൽ കഴിയുന്നവർ ആരൊക്കെയാണെന്ന് തൃക്കാക്കര നഗരസഭ അധികൃതകർക്ക് പോലും വ്യക്തമല്ല.