kklm

കൂത്താട്ടുകുളം: വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളത്ത് പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി .സംസ്ഥാന സർക്കാരിൻ്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് സിപിഎം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എം. ആർ.സുരേന്ദ്രനാഥ് ഏരിയ രക്ഷാധികാരി സണ്ണി കുര്യാക്കോസ് ,സമിതി ജില്ലാ പ്രസിഡൻ്റ് റോബിൻ വൻനിലം, സമിതി ഏരിയസെക്രട്ടറി ബസന്ത് മാത്യു ,യൂണിറ്റ് സെക്രട്ടറി പി.പി.ജോണി ,കൗൺസിലർ ലിനു മാത്യു, സി.ആർ.രാജു,ദീപേഷ് കൊള്ളിമാക്കിൽ, ഷൈജു ഒളിമ്പിക്, ജോസ് വുഡ്ആർട്ട്സ്, കിഷോർ കുമാർ,മോഹനൻ. സി.കെ., ഷിബു.ടി.കെ.,ആലീസ് ജോസ് കടുവാക്കുഴി എന്നിവർ സംസാരിച്ചു.