maradyvhsc

മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിലെ വി.എച്ച്.എസ്. സി സ്കൂളിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളേയും, ഏറെ പരിമിതികൾക്കിടയിലും മികച്ച വിജയം കരസ്ഥമാക്കുവാൻ പ്രവർത്തിച്ച അദ്ധ്യാപകരേയും ആദരിച്ചു. ഈ വർഷം വി.എച്ച.എസ് സി പരീക്ഷയിൽ അഭിമാനർഹമായ വിജയം കൈവരിച്ചത് രണ്ട് മിടുക്കികളാണ്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ സനിത സജി, ഒരു മാർക്കിന്റെ കുറവിൽ ഫുൾ എപ്ലസ് നഷ്ടപ്പെട്ട മാറാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.യു. ബേബിയുടെ മകളായ മീഗൾ സൂസൻ ബേബി എന്നിവരാണ് നാടിന് അഭിമാനമായത്. ഇരുവരുടേയും വീട്ടിലെത്തി സി.പി.എം മാറാടി ബ്രാഞ്ച് കമ്മിറ്റിയുടെ ഉപഹാരം മുൻ എം.എൽ.എയും സി.പി.എം സംസ്ഥാന കമ്മറ്റി അംഗവുമായ ഗോപി കോട്ടമുറിക്കൽ നൽകി. ഗ്രാമപ‌ഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.യു.ബേബി, സി.പി.എം. ലോക്കൽകമ്മിറ്റി അംഗം വി.എം. ജോണി, റിട്ടേ. അദ്ധ്യാപകനായ ഇ.വി. ശാർങ്ങാധരൻ എന്നിവർ പങ്കെടുത്തു.