jayakrishanan

തൃപ്പൂണിത്തുറ: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്തു മുഖ്യമന്ത്രി പിണറായി രാജിവെക്കണം എന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന വ്യാപകമായി നടത്തുന്ന നിൽപ്പ് സമരത്തിന്റെ ഭാഗമായി തൃപ്പുണിത്തുറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരം ബി.ജെ.പി ജില്ലാ പ്രസിഡന്റ് ജയകൃഷ്ണൻ ദ്ഘാടനം ചെയ്തു. രാജ്യത്ത് ആദ്യമായാണ് മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹ പ്രവർത്തനങ്ങളുടെ പേരിൽ എൻ.ഐ.എ അന്വേഷണം നേരിടുന്നത്. കൊവിഡിന്റെ സാഹചര്യത്തിൽ സമരങ്ങൾ ഉയർന്നു വരില്ലെന്നു ധരിച്ച് സർക്കാർ തസ്തികകളിൽ ബന്ധു നിയമനങ്ങളും തകൃതിയായി നടക്കുകയാണ്. ശിവശങ്കരനെ അറസ്റ്റ് ചെയ്താൽ മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ശക്തമായി സമര മുഖത്തേക്ക് ഇറങ്ങുമെന്ന് ജയകൃഷ്ണൻ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ശ്രീക്കുട്ടൻ തുണ്ടത്തിൽ അദ്ധ്യക്ഷത് വഹിച്ചു.മണ്ഡലം വൈസ് പ്രസിഡന്റ് സാവിത്രി

നരസിംഹറാവു, മണ്ഡലം കമ്മിറ്റി അംഗം ഉണ്ണികൃഷ്ണൻ , എൻ. വാസുദേവൻ തുടങ്ങിയവർ പങ്കെടുത്തു. വിവിധ ഏരിയകളിൽ 100ൽ അധികം കേന്ദ്രങ്ങളിൽ സമരം നടന്നതായി മണ്ഡലം പ്രസിഡന്റ് അറിയിച്ചു.