accident-death

പെരുമ്പാവൂർ: പോഞ്ഞാശേരിയിൽ വെച്ച് ബോധരഹിതനായി റോഡിലേക്ക് വീണ വൃദ്ധന് ലോറിക്കടിയിൽപെട്ട് ദാരുണാന്ത്യം. പോഞ്ഞാശേരി ചെമ്പാരത്തുകുന്ന് മീന്തലയ്ക്കൽ വീട്ടിൽ ജവഹർ (62) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയാണ് അപകടം.

ചെമ്പാരത്തുകുന്ന് മസ്ജിദിന് സമീപത്തെ റോഡരികിൽ നിൽക്കുകയായിരുന്ന ഓട്ടോഡ്രൈവറായ ജവഹർ പെട്ടെന്ന് ബോധരഹിതനായി റോഡിലേക്ക് വീഴുകയായിരുന്നു. ഈ സമയം സമീപത്തെ ക്രഷറിലേക്ക് ലോഡുമായി പോയ ടിപ്പറിന്റെ പിൻചക്രം ദേഹത്തുകൂടി കയറിയിറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ടിപ്പർ പെരുമ്പാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

ആലുവ കുന്നത്തേരിയിൽ നിന്ന് അഞ്ചുവർഷം മുമ്പാണ് ജവഹർ ഇവിടേക്ക് താമസം മാറ്റിയത്. റംലയാണ് ഭാര്യ. മക്കൾ: ഫഹദ്, ഫസീഹ. മരുമക്കൾ: അയൂബ്, സാദിയ. കബറടക്കം ഇന്ന് നടക്കും.