കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ 12–ാം വാർഡിൽ അമ്പലപ്പടി മൂലേഭാഗത്ത് അബൂബക്കർ (72) കോവിഡ് ബാധിച്ച് മരിച്ചു. പനി ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞദിവസം പ്രവേശിപ്പിച്ചിരുന്നു. പിന്നീടാണ് കോവിഡ് പോസിറ്റീവായത്. നേരത്തേ ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സതേടിയ ആളാണ്. അബൂബക്കറിന്റെ മകന് കോവിഡ് പോസിറ്റീവായതിനു പിന്നാലെയാണ് പിതാവിനും കോവിഡ് സ്ഥീരികരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മറ്റൊരു മകനും കൊവിഡ് പോസിറ്റീവാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബ്രഹ്മപുരം ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി.