പള്ളുരുത്തി: മണ്ഡലം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങളുടെ മക്കൾക്ക് അവാർഡുകൾ നൽകുന്നു. എസ്.എസ്.എൽ.സി, പ്ളസ്ടു, ഡിഗ്രി, പിജി തലങ്ങളിൽ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്കാണ് അവാർഡ് നൽകുന്നത്. സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ സഹിതം അടുത്ത മാസം 5 നകം ഓഫീസിൽ ലഭിക്കണമെന്ന് അധികാരികൾ അറിയിച്ചു. ഇടക്കൊച്ചി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിലും അവാർഡ് നൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം.