കൊച്ചി: ജില്ലയ്ക്ക് ആശ്വാസമായി കൊവിഡ് രോഗികളുടെ കണക്ക്. ഇന്നലെ 15 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 69 പേർ രോഗമുക്തിനേടി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഏറ്റവും കുറവ് രോഗം സ്ഥിരീകരിച്ച ദിനമായിരുന്നു ഇന്നലെ. ഉറവിടമറിയാത്ത ഒരു രോഗിയുണ്ട്. 813 പേരാണ് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗികൾ.
ഇതരസംസ്ഥാനത്തുനിന്നെത്തിയത്
1. ഹൈദരബാദിൽ നിന്നെത്തിയ മധുര സ്വദേശിയായ നാവികൻ (27)
2. മുംബയിൽ നിന്നെത്തിയ ചോറ്റാനിക്കര സ്വദേശിനി (49)
സമ്പർക്കം വഴി
1. കളമശേരിയിൽ താമസിച്ചു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി (25)
2.കളമശേരിയിൽ താമസിച്ചു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി (24)
3. ഇടപ്പള്ളിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന അസം സ്വദേശി (24)
4. എടത്തല സ്വദേശി (45)
5. എടത്തല സ്വദേശിനി (15)
6. എടത്തല സ്വദേശി (12)
7. എടത്തല സ്വദേശിനി (42)
8. പള്ളുരുത്തി സ്വദേശിനി (55)
9. പള്ളുരുത്തി സ്വദേശിനി (43)
10. പള്ളുരുത്തി സ്വദേശി (37)
11. അങ്കമാലി തുറവൂർ സ്വദേശി (42)
12. ചെല്ലാനം സ്വദേശി (46)
13. ഉറവിടമറിയാത്ത പാറക്കടവ് സ്വദേശി (75)
തൃശൂർ, ആലപ്പുഴ ജില്ലകളിൽ രോഗം സ്ഥിരീകരിച്ച 2 പേർ വീതം നിലവിൽ എറണാകുളത്താണ് ചികിത്സയിലുള്ളത്
ഐസൊലേഷൻ
ആകെ: 12637
വീടുകളിൽ: 10400
കൊവിഡ് കെയർ സെന്റർ: 250
ഹോട്ടലുകൾ: 1987
റിസൾട്ട്
ഇന്നലെ അയച്ചത്: 503
ലഭിച്ചത് : 420
പോസിറ്റീവ് :15
ഇനി ലഭിക്കാനുള്ളത് : 506