തൃപ്പൂണിത്തുറ: പൂർണത്രയീശ ടെമ്പിൾ റോഡിന്റെ പേര് പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ഡി.ജെ.എസിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11 ന് ഗാന്ധി സ്ക്വയറിൽ നില്പുസമരം നടത്തും.ജില്ലാ സെക്രട്ടറി ശ്രീകുമാർ തട്ടാരത്ത് ഉദ്ഘാടനം ചെയ്യും. വർഷങ്ങളായ നിലനിന്നിരുന്ന റോഡിന്റെ പേര് മാറ്റിയ പൊതുമരാമത്ത് വകുപ്പിന്റെ നടപടിയിൽ തൃപ്പൂണിത്തുറ നഗരസഭ കാണിക്കുന്ന അലംഭാവം പ്രതിഷേധാർഹമാണെന്ന് തൃക്കാക്കര മണ്ഡലം ജനറൽ സെക്രട്ടറി സി. സതീശൻ പറഞ്ഞു.