കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളെ സഹായിച്ച മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ബി.ജെ.പി നില്പ് സമരം നടത്തി .പള്ളിമുക്ക് ജംഗ്ഷനിൽ നടന്ന സമരം ജില്ല ജനറൽ സെക്രട്ടറി കെ.എസ്.ഷൈജു ഉദ്ഘാടനം ചെയ്തു . എറണാകുളം മണ്ഡലം ജനറൽ സെക്രട്ടറി പി.എസ്. സ്വരാജ് ,ഒ.ബി.സി മോർച്ച ജില്ല വൈസ് പ്രസിഡന്റ് എൻ.വി. സുദീപ് ,യുവമോർച്ച മണ്ഡലം പ്രസിഡന്റ് വിഷ്ണുപ്രദീപ് , ജില്ല സമിതി അംഗം എൻ.ജെ. അശ്വിൻ, ന്യൂനപക്ഷ മോർച്ച ജില്ലാ സമതി അംഗം അനീഷ് ജെയിൻ ,സുനിൽ തീരഭൂമി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.