.കൊച്ചി: എറണാകുളം മാർക്കറ്റിന് പ്രവർത്തനാനുമതി ലഭിച്ചുവെങ്കിലും കടുത്ത നിയന്ത്രണങ്ങൾ മൂലം വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും നിലവിലെ സംവിധാനം കൊണ്ട് ഉദ്ദേശിച്ച പ്രയോജനം ലഭിക്കുന്നില്ലെന്ന് കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് അറിയിച്ചു. നിലവിൽ മാർക്കറ്റ് മേഖലയിലേക്ക് പ്രവേശനത്തിനും മടങ്ങുന്നതിനും അനുവദിച്ചിട്ടുള്ള രണ്ട് പോയിന്റുകളും അപര്യാപ്തമാണെന്ന് ഭാരവാഹികൾ പറഞ്ഞു. ഒരാഴ്ചക്കുള്ളിൽ നിയന്ത്രണങ്ങളിൽ ഇളവുനൽകാമെന്ന ഉറപ്പോടെയാണ് കഴിഞ്ഞ 21ന് ബ്രോഡ്‌വേ, ജ്യുസ്ട്രീറ്റ്, മാർക്കറ്റ് റോഡ് തുടങ്ങിയ മേഖലകൾ തുറന്നത്. . ഈ ഭാഗത്ത് അശാസ്ത്രീയമായി സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകൾ നീക്കി കഴിയുന്നത്ര റോഡുകൾ തുറന്നുകൊടുത്ത് വ്യാപാരം സുഗമമാക്കുന്നതിനുള്ള നടപടികൾ സ്വികരിക്കണമെന്ന് കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് പ്രസിഡന്റ് ജി. കാർത്തികേയനും, ജനറൽ സെക്രട്ടറി കെ.എം.വിപിനും ആവശ്യപ്പെട്ടു.