abijith

മട്ടാഞ്ചേരി: ഫോർട്ടുകൊച്ചിയിൽ വീടിനുള്ളിൽ തൂങ്ങിമരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. വെളി ഇല്ലിക്കൽ വീട്ടിൽ മിനിയുടെ മകൻ എ.എസ്. അഭിജിത്തിനെയാണ് (23) ഇന്നലെ രാവിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ ശ്രവ പരിശോധനയിലാണ് പോസിറ്റീവാണെന്ന് തെളിഞ്ഞത്. ഫോർട്ടുകൊച്ചി പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്‌മോർട്ടത്തിന്,ശേഷം മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്‌കരിച്ചു. യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതോടെ വീട്ടുകാരെ നിരീക്ഷണത്തിലാക്കി. ഇൻക്വസ്റ്റ് നടത്തിയ പൊലിസ് ഉദ്യോഗസ്ഥരോടും നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. ദേവാമൃതയാണ് സഹോദരി.