covid

കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരഭയിലെ വ്യാപാരസ്ഥാപനങ്ങൾ മൂന്നു ദിവസത്തേക്ക് അടച്ചിടും. ഒരു കുടുംബത്തിലെ മൂന്നു പേർക്ക് കൊവിഡ് സ്ഥിരിച്ചിരുന്നു. ഇതേതുടർന്നാണ കടുത്ത നടപടിയിലേക്ക് ജാഗ്രതാ സമിതി നീങ്ങിയത്.

അനുമതിയുള്ളവ
പാൽ
പത്രം
മെഡിക്കൽ സ്റ്റോർ
പെട്രോൾ പമ്പ്

നടപടികൾ
സമ്പർക്കപ്പട്ടിക തയ്യാറാക്കി
നിരീക്ഷണം ഉറപ്പാക്കി
കൂടുതൽ സാമ്പിളെടക്കും
അണുനശീകരണം

പറവൂരി​ൽ 4 പേർക്കു കൊവിഡ്
പറവൂർ ∙ നഗരസഭ പരിധിയിൽ 3 പേർക്കും ചിറ്റാറ്റുകര പഞ്ചായത്തിൽ ഒരാൾക്കും കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭ 15–ാം വാർഡ് കിഴക്കേപ്രത്തു ദിവസങ്ങൾക്കു മുൻപു പോസിറ്റീവായ യുവാവിന്റെ 16, 14 വയസ്സുള്ള കുട്ടികൾക്കാണ് രോഗബാധ. ഇവർക്കു നേരത്തെ പനി ഉണ്ടായിരുന്നു. ഇവരുടെ അമ്മയുടെ
സ്രവം പരിശോധനയ്ക്കെടുത്തിട്ടുണ്ടെങ്കി​ലും ഫലം ലഭ്യമായിട്ടില്ല. കുട്ടികൾ പുറത്തിറങ്ങിയതിനാൽ ഇവരുടെ സമ്പർക്കപ്പട്ടിക തയാറാക്കുന്നുണ്ട്.
കൂട്ടുകാരോടൊത്തു കളിക്കുകയും ഒരാൾ എസ്.എസ്.എൽ.സി പരീക്ഷ ഫലം വന്നപ്പോൾ സമീപത്തെ വീടുകളിൽ മധുരപലഹാരം വിതരണം ചെയ്യുകയും ചെയ്തു. പ്രദേശത്തെ 14
വീട്ടുകാർ നിരീക്ഷണത്തിലാണ്.

ആലുവ സബ് ജയിലിലെ വാർഡനാണ് കൊവി​ഡ്
സ്ഥിരീകരിച്ച മറ്റൊരാൾ. 37 വയസുള്ള ഇയാൾ നഗരസഭ 9–ാം വാർഡ്
പറവൂത്തറയിലാണു താമസം. ചേന്ദമംഗലം പഞ്ചായത്ത് അതിർത്തിയിലെ കരിമ്പാടത്തുള്ള 2 കടകളിൽ ഇയാൾ എത്തിയിരുന്നു. ആ വ്യാപാരസ്ഥാപനങ്ങൾ പൂട്ടിയിട്ടുണ്ട്.

നേരത്തെ കൊവിഡ് പോസിറ്റീവായ മുനമ്പം കവലയിലെ
കടയിലെ ജീവനക്കാരന്റെ അച്ഛനാണു ചിറ്റാറ്റുകരയിൽ ഇന്നലെ സ്ഥിരീകരിച്ചത്. 17–ാം വാർഡിൽ താമസിക്കുന്ന ഇയാൾക്ക് 53 വയസ്സുണ്ട്.

അഞ്ചു സ്ഥലങ്ങളിൽ

പരിശോധനാകേന്ദ്രം

കൊച്ചി​ : കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട്‌ ചെയ്യുന്ന കീഴ്മാട്, ചെങ്ങമനാട്, ചൂർണിക്കര, എടത്തല പഞ്ചായത്തുകളിലും കളമശ്ശേരി മുൻസിപ്പാലിറ്റിയിലും കൊവിഡ് പരിശോധനക്കായി സ്ഥിരം സംവിധാനം ഏർപ്പെടുത്താൻ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി. കോർപറേഷൻ പരിധിയിൽ മൂന്ന് ടെസ്റ്റിംഗ് കേന്ദ്രങ്ങൾ കൂടി ആരംഭിക്കാനും പദ്ധതിയുണ്ട്. കൂനമ്മാവ് കോൺവെന്റിലെ കന്യാസ്ത്രീക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കോൺവെന്റിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ ആർക്കും രോഗം കണ്ടെത്തിയിട്ടില്ല. ചെല്ലാനം പ്രദേശത്തു കൂടുതൽ റാപിഡ് ടെസ്റ്റുകൾ നടത്താൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലും ആംബുലൻസ്കളിലും ഓക്സിജൻ സപ്ലൈ ഉണ്ടെന്ന് ഉറപ്പാക്കാനും അവലോകന യോഗത്തിൽ തീരുമാനിച്ചു. സബ് കളക്ടർ സ്നേഹിൽ കുമാർ സിങ്, അസിസ്റ്റന്റ് കളക്ടർ രാഹുൽ കൃഷ്ണ ശർമ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. കെ കുട്ടപ്പൻ, തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.