കൊച്ചി: പുരാതനകാലം മുതൽ ദേവനാമത്തിൽ അറിയപ്പെട്ടിരുന്ന റോഡിന്റെ പേര് രാത്രിയുടെ മറവിൽ മാറ്റിയത് രാജനഗരിയോടുള്ള അവഹേളനമാണെന്ന് ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി ശ്രീകുമാർ തട്ടാരത്ത് പറഞ്ഞു. ശ്രീ പൂർണ്ണത്രയീശ ടെമ്പിൾ റോഡ് പനംകുറ്റി റോഡ് എന്ന് പുനർനാമകരണം ചെയ്തതിനെതിരെ ബി.ഡി.ജെ.എസ് നടത്തിയ നില്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .റോഡിന്റെ പഴയ പേര് പുനസ്ഥാപിക്കാത്തപക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു .മണ്ഡലം പ്രസിഡന്റ് കെ.എസ്.വിജയൻ അദ്ധ്യക്ഷനായി .ജനറൽ സെക്രട്ടറി സി .സതീശൻ, ഭാരവാഹികളായ ബി .ടി.സുബ്രഹ്മണ്യൻ, സി. കെ. ദിലീപ്, അനീഷ് തോട്ടുങ്കൽ തുടങ്ങിയവർ സംസാരിച്ചു. സജീവ്കുമാർ,അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി