കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിന്റെ ഫസ്​റ്റ് ലൈൻ ട്രീ​റ്റ്‌മെൻറ് സെന്ററിലേയ്ക്ക് ജീവൻരക്ഷാമരുന്നുകൾ സൂക്ഷിക്കുന്നതിനായി , കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കരിമുകൾ,പുത്തൻകുരിശ് യൂണി​റ്റുകൾ സംയുക്തമായി ഫ്രിഡ്ജ് നൽകി. ജില്ലാ വർക്കിംഗ് പ്രസിഡന്റ് ടി.ബി നാസർ, പഞ്ചായത്ത് പ്രസിഡന്റ് പി കെ വേലായുധന് കൈമാറി.പഞ്ചായത്ത് അസിസ്​റ്റന്റ് സെക്രട്ടറി ബിജു ബേബി, പുത്തൻകുരിശ് യൂണി​റ്റ് പ്രസിഡന്റ് റെജി കെ.പോൾ, സെക്രട്ടറി കെ. രഘു, കരിമുകൾ യൂണി​റ്റ് സെക്രട്ടറി ജമാൽ, എ.പി. വർഗീസ് ,ഡോ. കുര്യാക്കോസ് ജേക്കബ്, പി.എൻ. ജിബേഷ്, എ.വി. സാബു ,സി. ശ്രീനി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.